കുവൈറ്റിൽ വാഹനാപകടം; മലയാളി ഹോം നഴ്സ് മരിച്ചു
Friday, November 15, 2024 9:34 AM IST
കൊല്ലം: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഹോം നഴ്സ് മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ കുവൈറ്റിലെ ഫർവാനിയയിൽവച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ നിർവാഹക സമിതിയംഗമായ ജയകുമാരി കുവൈറ്റിൽ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പമായിരുന്നു താമസം.
ഭർത്താവ് : പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.