ജമ്മുവിന് പ്രത്യേക റെയിൽവേ ഡിവിഷൻ: മന്ത്രി ജിതേന്ദ്ര സിംഗ്
Friday, November 15, 2024 5:06 AM IST
ന്യൂഡൽഹി: ജമ്മുകാഷ്മീരിനായി പ്രത്യേക റെയിൽവേ ഡിവിഷൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. റെയിൽവേ മന്ത്രാലയം ഇതു സംബന്ധിച്ച നിർദ്ദേശം അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ഉടൻ തന്നെ ഒരു സുപ്രധാന റെയിൽവേ ജംഗ്ഷനായി കാഷ്മീർ മാറുമെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ ഡിവിഷൻ ആസ്ഥാനം സ്ഥാപിക്കണമെന്ന ആവശ്യവുമായി ജമ്മു ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി സംഘം കേന്ദ്രമന്ത്രിയെ കണ്ടിരുന്നു.