കോ​ഴി​ക്കോ​ട്: വീ​ട്ട​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ത്തോ​ളി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന മ​ഠ​ത്തി​ൽ ക​ണ്ടി റം​ഷി​ദ​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ഇ​ട​വ​ഴി​യി​ൽ പ​തു​ങ്ങി​യി​രു​ന്ന യു​വാ​വ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വീ​ട്ട​മ്മ​യു​ടെ ശ​ബ്ദം കേ​ട്ട് ആ​ളു​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.