ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്ക് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്.

ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ഹെ​ൽ​പ് ലൈ​നു​ക​ളി​ലൂ​ടെ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. നൂ​റു ശ​ത​മാ​നം വി​ജ​യം, നൂ​റ് ശ​ത​മാ​നം ജോ​ലി.​തു​ട​ങ്ങി​യ വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

സെ​ൻ​ട്ര​ൽ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി​യാ​ണ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്.
കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ബോ​ധ​പൂ​ർ​വം വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. സെ​ൻ​ട്ര​ൽ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ഇ​തു​വ​രെ 18 കോ​ച്ചിം​ഗ് സെ​ൻ്റ​റു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും 54 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ളോ ഫോ​ട്ടോ​ക​ളോ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​ത​മി​ല്ലാ​തെ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ കോ​ഴ്സു​ക​ളെ​യും കാ​ലാ​വ​ധി​യേ​യും കു​റി​ച്ച് തെ​റ്റാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ പാ​ടി​ല്ല. ഫീ​സ് നി​ര​ക്കു​ക​ൾ, ഫീ​സ് റീ​ഫ​ണ്ട്, തൊ​ഴി​ൽ സാ​ധ്യ​ത, ശ​മ്പ​ളം എ​ന്നി​വ​യി​ലും വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ടി​ല്ല.