പത്തനംതിട്ട: മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട നാ​ളെ തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി​മാ​രാ​യ ക​ണ്ഠ​ര് രാ​ജീ​വ​ര്, ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി പി.​എ​ന്‍. മ​ഹേ​ഷ് ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും.

ന​ട തു​റ​ന്ന​ശേ​ഷം പ​തി​നെ​ട്ടാം​പ​ടി​ക്കു താ​ഴെ ആ​ഴി തെ​ളി​ക്കു​ന്ന​തോ​ടെ ഭ​ക്ത​രു​ടെ പ​ടി​ക​യ​റ്റം തു​ട​ങ്ങും. നി​യു​ക്ത ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രാ​യി​രി​ക്കും ആ​ദ്യം പ​തി​നെ​ട്ടാം​പ​ടി ക​യ​റു​ക.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സോ​പാ​ന​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ശ​ബ​രി​മ​ല​യി​ലെ പു​തി​യ മേ​ല്‍​ശാ​ന്തി​യാ​യി കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ല്‍​പ​ടി തോ​ട്ട​ത്തി​ല്‍ മ​ഠം നാ​രാ​യ​ണീ​യ​ത്തി​ല്‍ എ​സ്. അ​രു​ണ്‍​കു​മാ​ര്‍ ന​ന്പൂ​തി​രി​യെ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് അ​ഭി​ഷി​ക്ത​നാ​ക്കും.

തു​ട​ര്‍​ന്ന് മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ലെ പു​തി​യ മേ​ല്‍​ശാ​ന്തി​യാ​യി കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ തി​രു​മം​ഗ​ല​ത്ത് ഇ​ല്ല​ത്ത് വാ​സു​ദേ​വ​ന്‍ ന​ന്പൂ​തി​രി​യു​ടെ അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ളും ന​ട​ക്കും. വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ ശ​ബ​രി​മ​ല​യി​ലും മാ​ളി​ക​പ്പു​റ​ത്തും ന​ട തു​റ​ക്കു​ന്ന​ത് പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രാ​യി​രി​ക്കും.

അ​ടു​ത്ത ഒ​രു​ വ​ര്‍​ഷം ഇ​രു​വ​രും പു​റ​പ്പെ​ടാ ശാ​ന്തി​മാ​രെ​ന്ന നി​ല​യി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ താ​മ​സി​ച്ച് പൂ​ജ​ക​ള്‍ നി​ര്‍​വ​ഹി​ക്കും. മ​ണ്ഡ​ല​വ്ര​താ​രം​ഭ​മാ​യ 16നു ​പു​ല​ര്‍​ച്ചെ മൂ​ന്നി​നു ന​ട തു​റ​ക്കും. ഡി​സം​ബ​ര്‍ 26നാ​ണ് മ​ണ്ഡ​ല പൂ​ജ.

എ​ല്ലാ​ ദി​വ​സ​വും പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ന​ട തു​റ​ന്ന് ഉ​ച്ച​പൂ​ജ​യ്ക്കു​ശേ​ഷം ഒ​ന്നി​ന് അ​ട​യ്ക്കും. പി​ന്നീ​ട് മൂ​ന്നി​ന് തു​റ​ന്ന് രാ​ത്രി 11ന് ​ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​യ്ക്കും. പു​ല​ര്‍​ച്ചെ ന​ട തു​റ​ന്ന് നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം നെ​യ്യ​ഭി​ഷേ​കം എ​ല്ലാ ​ദി​വ​സ​വും ഉ​ണ്ടാ​കും.

ആ​റ​ന്മു​ള​യി​ല്‍ നി​ന്നു​മെ​ത്തി​ക്കു​ന്ന ത​ങ്ക​അ​ങ്കി ചാ​ര്‍​ത്തി ഡി​സം​ബ​ര്‍ 26നു ​വൈ​കു​ന്നേ​രം 6.30ന് ​മ​ണ്ഡ​ല​പൂ​ജ ന​ട​ക്കും. അ​ന്നു രാ​ത്രി അ​ട​യ്ക്കു​ന്ന ന​ട പി​ന്നീ​ട് ഡി​സം​ബ​ര്‍ 30നു ​വൈ​കു​ന്നേ​രം മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി തു​റ​ക്കും.

ജ​നു​വ​രി 11ന് ​എ​രു​മേ​ലി പേ​ട്ട​തു​ള്ള​ലും 12ന് ​പ​ന്ത​ള​ത്തു നി​ന്ന് തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര​യും 13ന് ​പ​ന്പ​വി​ള​ക്ക്, പ​ന്പ​സ​ദ്യ എ​ന്നി​വ ന​ട​ക്കും. 14-നാ​ണ് മ​ക​ര​വി​ള​ക്ക്. തീ​ര്‍​ഥാ​ട​ന​ത്തി​നു സ​മാ​പ​നം കു​റി​ച്ച് ജ​നു​വ​രി 20നാ​ണ് ന​ട അ​ട​യ്ക്കു​ന്ന​ത്.