കൊ​ച്ചി: കൊ​ട​ക​ര ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​നും (ഇ.​ഡി) ആ​ദാ​യ നി​കു​തി വ​കു​പ്പി​നും നോ​ട്ടീ​സ​യ​ച്ച് ഹൈ​ക്കോ​ട​തി. കൊ​ട​ക​ര ക​വ​ര്‍​ച്ചാ കേ​സി​ലെ അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് 50-ാം സാ​ക്ഷി സ​ന്തോ​ഷ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു നോ​ട്ടീ​സ്.

മൂ​ന്നാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​ൻ ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് നി​ര്‍​ദേ​ശം ന​ല്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ടും ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.