ക​ണ്ണൂ​ർ‌: ത​നി​ക്കെ​തി​രാ​യ ആ​ത്മ​ക​ഥാ വി​വാ​ദം ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. ആ​ത്മ​ക​ഥ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​രെ​യും പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ഴു​തി​യ ആ​ത്മ​ക​ഥ അ​ധി​കം വൈ​കാ​തെ പു​റ​ത്തി​റ​ക്കും. എ​ഴു​തി​ക്ക​ഴി​ഞ്ഞ ഭാ​ഗം വാ​ച​ക​ശു​ദ്ധി വ​രു​ത്താ​ൻ ഒ​രാ​ളെ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. തന്‍റെ ആ​ത്മ​ക​ഥ​യെ​ന്നു പ​റ​ഞ്ഞ് പു​സ്ത​കം പു​റ​ത്തി​റ​ക്കാ​ൻ ഡി​സി ബു​ക്സി​ന് എ​ന്ത് അ​വ​കാ​ശ​മാ​ണു​ള്ള​തെ​ന്നും ഇ.​പി ചോ​ദി​ച്ചു.

ചാ​ന​ലി​ല്‍ വ​ന്നി​ട്ടു​ള്ള ഒ​രു കാ​ര്യ​വും താ​ന്‍ എ​ഴു​തി​യ​ത​ല്ല. വ​ഴി​വി​ട്ട എ​ന്തോ സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ട്. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി കൊ​ടു​ത്ത​ത്. തി​രു​ത്താ​ൻ ഏ​ൽ​പ്പി​ച്ച ആ​ളോ​ടു മോ​ഷ​ണ​മോ മ​റ്റോ പോ​യോ എ​ന്നു നോ​ക്കാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ത്മ​ക​ഥ ചോ​ർ​ന്നോ​യെ​ന്നു പ​രി​ശോ​ധി​ക്കും. അ​തി​ശ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ത​ന്നെ ഇ​ത്‌ പു​റ​ത്തു​വ​ന്ന​ത്‌ ആ​സൂ​ത്രി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ത്മ​ക​ഥ എ​ഴു​താ​ൻ ത​നി​ക്ക് അ​വ​കാ​ശ​മു​ണ്ട്. എ​ഴു​തു​ന്ന​തി​ന് പാ​ര്‍​ട്ടി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് അ​നു​വാ​ദം വാ​ങ്ങു​മെ​ന്നും ഇ.​പി വ്യ​ക്ത​മാ​ക്കി.

ഇ​ത് ആ​ദ്യ​ത്തെ കാ​ര്യ​മ​ല്ല. ഒ​ന്ന​ര വ​ർ​ഷം മു​മ്പ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ കാ​ണാ​ൻ വ​ന്ന​ത് പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വാ​ര്‍​ത്ത​യാ​ക്കി​യ​ത് ആ​സൂ​ത്രി​ത​മാ​യി​രു​ന്നു. അ​ദ്ദേ​ഹം വ​ന്ന​ത് പ​രി​ച​യ​പ്പെ​ടാ​നാ​ണ്. കൂ​ടി​ക്കാ​ഴ്ച​യെ വ​ള​ച്ചൊ​ടി​ച്ചു​വെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.