കെ.കെ. രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Thursday, November 14, 2024 12:11 PM IST
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ രത്നകുമാരി 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
യുഡിഎഫ് സ്ഥാനാർഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തളിപ്പറമ്പിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് രത്നകുമാരി.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. അതേസമയം വോട്ടെടുപ്പിൽനിന്നും ദിവ്യ വിട്ടുനിന്നു. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം.