കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം​ദി​ന​വും സ്വ​ർ​ണ​വി​ല മൂ​ക്കു​കു​ത്തി താ​ഴേ​ക്ക്. പ​വ​ന് 880 രൂ​പ​യും ഗ്രാ​മി​ന് 110 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 55,480 രൂ​പ​യി​ലും ഗ്രാ​മി​ന് 6,935 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 90 രൂ​പ ഇ​ടി​ഞ്ഞ് 5,720 രൂ​പ​യാ​യി.

ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലാ​ണ് സ്വ​ർ​ണം. ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഒ​രു​ഘ​ട്ട​ത്തി​ല്‍ സ്വ​ര്‍​ണ​വി​ല 60,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്ന ശേ​ഷം ഒ​രു​ത​വ​ണ തി​രി​ച്ചു​ക​യ​റി​യ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് ഇ​ടി​യു​ന്ന​താ​ണ് ക​ണ്ട​ത്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ സ്വ​ർ​ണ​വി​ല​യി​ൽ 4,160 രൂ​പ​യു​ടെ കു​റ​വാ​ണ് പ​വ​ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ 23നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​വ​ൻ​വി​ല 56,000 രൂ​പ​യ്ക്കും ഗ്രാം ​വി​ല 7,000 രൂ​പ​യ്ക്കും താ​ഴെ എ​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം ഔ​ൺ​സി​ന് 2,790 ഡോ​ള​ർ എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി​യ രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല ഇ​ന്ന് 2559.20 ഡോ​ള​റി​ലേ​ക്ക് താ​ഴ്ന്ന ശേ​ഷം നി​ല​വി​ല്‍ 2,562 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ്വ​ര്‍​ണ​വി​ല ഇ​ടി​യാ​ന്‍ തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച കൂ​ടി​യ വെ​ള്ളി​വി​ല ഇ​ന്നു താ​ഴേ​ക്കി​റ​ങ്ങി. ഗ്രാ​മി​ന് ഒ​രു രൂ​പ കു​റ​ഞ്ഞ് വി​ല 97 രൂ​പ​യാ​യി.