ക​ണ്ണൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി പോ​ലീ​സ്. വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും പി.​പി ദി​വ്യ രാ​ജി​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം വോ​ട്ടെ​ടു​പ്പി​ൽ ദി​വ്യ പ​ങ്കെ​ടു​ക്കി​ല്ല. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

ത​ളി​പ്പ​റ​മ്പി​ൽ നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. കെ.​കെ. ര​ത്ന​കു​മാ​രി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ജൂ​ബി​ലി ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ഉ​ച്ച​യോ​ടെ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റ് അ​ധി​കാ​ര​മേ​ൽ​ക്കും.

എ​ഡി​എ​മ്മി​ന്‍റെ വി​വാ​ദ യാ​ത്ര​യ​യ​പ്പ് യോ​ഗം ന​ട​ന്നി​ട്ട് ഇ​ന്ന് ഒ​രു​മാ​സം തി​ക​യു​മ്പോ​ള്‍ അ​തേ ദി​വ​സം ത​ന്നെ​യാ​ണ് പു​തി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​ത്.