ചെ​ന്നൈ: ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ബി​ജെ​പി. സം​സ്ഥാ​ന​ത്ത് സു​ര​ക്ഷ വീ​ഴ്ച​യ​ല്ല ക്ര​മ​സ​മാ​ധാ​ന നി​ല ത​ന്നെ ത​ക​ർ​ന്നി​രി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്ന് ബി​ജെ​പി വ​ക്താ​വ് സി. ​ആ​ർ. കേ​ശ​വ​ൻ പ​റ​ഞ്ഞു. ചെ​ന്നൈ​യി​ലെ ക​ലൈ​ഞ്ജ​ർ സെ​ന്‍റ​ന​റി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്‌​ട​റ​ർ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

പ്ര​മു​ഖ ഓ​ങ്കോ​ള​ജി​സ്റ്റും അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും ആ​യ ബാ​ലാ​ജി​യെ വി​ഘ്നേ​ഷ് എ​ന്ന​യാ​ളാ​ണ് ഏ​ഴു​ത​വ​ണ ക​ത്തി​കൊ​ണ്ടു കു​ത്തി​യ​ത്. ത​ന്‍റെ അ​മ്മ​യാ​യ കാ​ഞ്ച​ന​യ്ക്ക് ന​ൽ​കി​യ ചി​കി​ൽ​സ​യി​ൽ അ​തൃ​പ്ത​നാ​യി​രു​ന്ന വി​ഘ്നേ​ഷ് ഒ​പി റൂ​മി​ൽ വ​ച്ച് ഡോ​ക്‌​ട​റു​ടെ ചെ​വി, നെ​ഞ്ച്, നെ​റ്റി, ത​ല, വ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി​യെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ആ​ശു​പ​ത്രി ആ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹൃ​ദ​യം​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ൽ​സ തേ​ടി​യി​ട്ടു​ള്ള വ്യ​ക്തി​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ര​ക്തം ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു സ​ർ​ക്കാ​ർ ഡോ​ക്‌​ട​ർ​മാ​ർ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.