പ്രധാനമന്ത്രിയുടെ കാൽതൊട്ട് വന്ദിക്കാൻ ശ്രമിച്ച് ബിഹാർ മുഖ്യമന്ത്രി
Thursday, November 14, 2024 12:09 AM IST
പാറ്റ്ന: പൊതുചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങള്‍ വന്ദിക്കാന്‍ ശ്രമിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ദര്‍ഭംഗയില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം.
സ്റ്റേജില്‍ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്ക് വരുന്ന നിതീഷ് കുമാറിനോട് തന്റെ തൊട്ടടുത്ത് ഇരിക്കാന്‍ മോദി പറഞ്ഞു. പിന്നീട് ബിഹാര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാല് തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നിതീഷ് കുമാര്‍ കാലില്‍ വീഴാന്‍ ശ്രമിച്ചപ്പോള്‍ മോദി പെട്ടെന്ന് എഴുന്നേറ്റ് തടഞ്ഞു. ഇതിനുശേഷം മോദി നിതീഷ് കുമാറിനു ഹസ്തദാനം നല്‍കുകയായിരുന്നു. ഇതാദ്യമായാല്ല നിതീഷ് കുമാര്‍ മോദിയുടെ കാല്‍തൊട്ട് വന്ദിക്കുന്നത്.