തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല പു​തി​യ സം​ഘ​ത്തി​ന്. എ​ട്ടം​ഗ സംഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. തൃ​ശൂ​ർ ഡി​ഐ​ജി തോം​സ​ൺ ജോ​സി​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ടം.

കൊ​ച്ചി ഡി​സി​പി സു​ദ​ർ​ശ​ൻ ഐ​പി​എ​സ് ആ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ. ഇ​ത് സം​ബ​ന്ധി​ച്ച് ഡി​ജി​പി ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി വി.​കെ. രാ​ജു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. കൊ​ട​ക​ര എ​സ്എ​ച്ച്ഒ, വ​ല​പ്പാ​ട് എ​സ്ഐ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

ഇ​തി​ൽ പ​ഴ​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ വി.​കെ. രാ​ജു മാ​ത്ര​മാ​ണ് പു​തി​യ സം​ഘ​ത്തി​ലും ഉ​ള്ള​ത്. ബി​ജെ​പി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ വീ​ണ്ടും ത​യാ​റെ​ടു​ക്കു​ന്ന​ത്.