കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,360 രൂ​പ​യി​ലും ഗ്രാ​മി​ന് 7,045 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 30 രൂ​പ കു​റ​ഞ്ഞ് 5,810 രൂ​പ​യി​ലും പ​വ​ന് 240 രൂ​പ കു​റ​ഞ്ഞ് 46,480 രൂ​പ​യി​ലു​മെ​ത്തി.

ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലാ​ണ് സ്വ​ർ​ണം. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്നു. പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച പ​വ​ന് 680 രൂ​പ വ​ർ​ധി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ​യും തി​ങ്ക​ളാ​ഴ്ച 440 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. 60,000 ക​ട​ക്കും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ ക​യ​റ്റി​റ​ക്ക​ങ്ങ​ളു​ണ്ടാ​യ​ത്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ സ്വ​ർ​ണ​വി​ല​യി​ൽ 2,800 രൂ​പ​യു​ടെ കു​റ​വാ​ണ് പ​വ​ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം ഔ​ൺ​സി​ന് 2,790 ഡോ​ള​ർ എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി​യ രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല ഇ​ന്ന് രാ​വി​ലെ 2,590 ഡോ​ള​ർ വ​രെ ഇ​ടി​ഞ്ഞി​രു​ന്നു. നി​ല​വി​ൽ അ​ല്പം തി​രി​ച്ചു​ക​യ​റി 2,609 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​നു ശേ​ഷം രാ​ജ്യാ​ന്ത​ര​വി​ല 2,600 ഡോ​ള​റി​ന് താ​ഴെ​യെ​ത്തി​യ​ത് ആ​ദ്യ​മാ​ണ്.

അ​തേ​സ​മ​യം, വെ​ള്ളി​നി​ര​ക്കി​ല്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് ഒ​രു രൂ​പ കൂ​ടി 98 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.