പ്രചാരണത്തിന് ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി
Tuesday, November 12, 2024 7:25 PM IST
വയനാട്: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയങ്ങളും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടി എൽഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
വൈദികരുടെ സാന്നിധ്യത്തില്‍ പ്രാർഥന നടത്തുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചു. ആരാധനാലയത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാർഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ 10 നാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വോട്ട് തേടിയത്.