തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മ​പു​രം അ​ഴി​മ​തി​ക്കേ​സി​ലെ പ്ര​തി​ക​ള്‍ ന​ല്‍​കി​യ വി​ടു​ത​ല്‍ ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി. കോ​ണ്‍​ഗ്ര​സ്‌ നേ​താ​വും മു​ന്‍ മ​ന്ത്രി സി.​വി.​പ​ത്മ​രാ​ജ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍​ക്ക് കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

ഡീ​സ​ൽ പ​വ​ർ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കാ​ൻ ഫ്ര​ഞ്ച് ക​മ്പ​നി​യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ൽ അ​ഴി​മ​തി​യെ​ന്നാ​ണ് കേ​സ്. അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി സി.​വി.​പ​ത്മ​രാ​ജ​ന് പു​റ​മേ കെ​എ​സ്ഇ​ബി മു​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ആ​ര്‍.നാ​രാ​യ​ണ​ന്‍, വൈ.ആ​ര്‍.മൂ​ര്‍​ത്തി, കെ​എ​സ്ഇ​ബി മെ​മ്പ​ര്‍ (അ​ക്കൗ​ണ്ട്സ്) ആ​ര്‍.ശി​വ​ദാ​സ​ന്‍, മു​ന്‍ ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ സി.ജെ.ബ​ര്‍​ട്രോം നെ​റ്റോ, ഫ്ര​ഞ്ച് ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ ഏ​ജ​ന്‍റ് മും​ബൈ സ്വ​ദേ​ശി ദേ​ബാ​ശി​ഷ് മ​ജും​ദാ​ര്‍, മു​ന്‍ ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, കെ​എ​സ്ഇ​ബി മെ​മ്പ​ര്‍ മാ​രാ​യ എ​സ് .ജ​നാ​ര്‍​ദ​ന​ന്‍ പി​ള്ള, എ​ന്‍.കെ.പ​ര​മേ​ശ്വ​ര​ന്‍​നാ​യ​ര്‍, കെ​എ​സ്ഇ​ബി മു​ന്‍ സെ​ക്ര​ട്ട​റി ജി.കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.