കായികമേള അലങ്കോലപ്പെടുത്താൻ ശ്രമം; സ്കൂളുകളെ പേരെടുത്ത് വിമർശിച്ച് വിദ്യാഭ്യാസമന്ത്രി
Tuesday, November 12, 2024 3:00 PM IST
തിരുവനന്തപുരം: സ്കൂള്‍ കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത നീക്കം നടന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സമാപന ദിവസം പ്രതിഷേധിച്ച സ്കൂളുകളെ മന്ത്രി പേരെടുത്ത് വിമര്‍ശിച്ചു.
കുറ്റമറ്റ രീതിയിലാണ് ഒളിംബിംക്സ് മോഡല്‍ കായികമേള കൊച്ചിയില്‍ സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടിയുടെ ഖ്യാതി തകര്‍ക്കുന്നതിന് വേണ്ടി ആസൂത്രിതമായ ശ്രമമുണ്ടായി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നവമുകുന്ദ, മാര്‍ ബസേലിയോസ് എന്നീ സ്കൂളുകളാണെന്ന് മന്ത്രി പറഞ്ഞു.
വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ കാണുന്നു. വേദിയില്‍ കയറി മൈക്ക് ഓഫ് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. സ്കൂളുകള്‍ ഉന്നയിച്ച പരാതി ഗൗരവത്തോടെ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിട്ടും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് ശരിയായില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.