മണ്ണാര്‍ക്കാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാതശിശു മരിച്ചു
Tuesday, November 12, 2024 1:00 PM IST
പാലക്കാട്: മണ്ണാര്‍ക്കാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ 84 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലെ ആണ്‍കുഞ്ഞാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലിന് കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത് തൊട്ടിലില്‍ കിടത്തിയതാണ്. പിന്നീട് രാവിലെ നോക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരമാകെ നീല നിറം വ്യാപിച്ചതായി കണ്ടെത്തുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.