എന്‍.പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതില്‍ സന്തോഷം: ജെ.മേഴ്സിക്കുട്ടിയമ്മ
Tuesday, November 12, 2024 11:11 AM IST
തിരുവനന്തപുരം: എന്‍.പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ സന്തോഷമെന്ന് മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഏത് ഉദ്യോഗസ്ഥനായാലും തെറ്റായ രീതിയില്‍ മുന്നോട്ട് പോയാല്‍ നടപടിയുണ്ടാകും.
ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്. ഇതൊന്നും ആര്‍ക്കും ബാധകമല്ലെന്ന് വന്നാല്‍ സര്‍ക്കാരിന് നടപടിയെടുക്കാതെ മറ്റ് മാര്‍ഗമില്ല.
സര്‍ക്കാര്‍ നടത്തിയത് കൃത്യമായ ഇടപെടലാണ്. അത് നമ്മുടെ നാടിന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചോദിക്കാനാണ് സസ്പെന്‍ഷനെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.