ഓം പ്രകാശിന്റെ മുറിയിൽ നടന്നത് ലഹരിപ്പാർട്ടി തന്നെ; കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്
Tuesday, November 12, 2024 9:36 AM IST
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്. ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലാണ് കൊക്കെയ്ന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകും.
ലഹരിപ്പാര്‍ട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.