തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ സീ​പ്ലെ​യി​ൻ പ​ദ്ധ​തി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​ഐ​ടി​യു​സി നേ​താ​വ് ടി.​ജെ. ആ​ഞ്ച​ലോ​സ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ച്ചാ​ൽ ശ​ക്ത​മാ​യി എ​തി​ർ​ക്കും. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും ഈ​മാ​സം 20ന് ​ഫി​ഷ​റീ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും ആ​ഞ്ച​ലോ​സ് വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഡാ​മു​ക​ളി​ലും പ​ദ്ധ​തി ന​ട​ത്തു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ല. 2013 ൽ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച​ത് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലാ​യ​തി​നാ​ലാ​ണ്. ഫി​ഷ​റീ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്നി​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും ആ​ഞ്ച​ലോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.