ആലപ്പുഴയിലെ നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു
Tuesday, November 12, 2024 7:49 AM IST
ആലപ്പുഴ: നൂറനാട് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു. 59 പേർ നിരീക്ഷണത്തിലാണ്.
നൂറനാട് പഞ്ചായത്തിലെ രണ്ട്, ആറ് വാർഡുകളിലാണ് രോഗബാധ. എറണാകുളം ജില്ലയിൽ നിന്ന് രോഗം ബാധിച്ച് സ്ഥലത്തെത്തിയ വ്യക്തിയാണ് രോഗബാധയുടെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.