നെടുന്പാശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Tuesday, November 12, 2024 1:06 AM IST
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. തമിഴ്നാട് സ്വദേശി മുഹമ്മദ് ഉകാഷ് ആണ് കഞ്ചാവുമായി പിടിയിലായത്.
തായ്ലന്റിൽ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മുഹമ്മദ് ഉകാഷിൽ നിന്ന് 940 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു.
കൊച്ചി വിമാനത്താവളത്തിലെത്തിയ യുവാവിനെ കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. ഒരു മാസത്തിനിടെ 3 തവണ ഇയാൾ തായ്ലാൻഡ് യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും യുവാവ് കൊച്ചിയിലേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.
വിശദമായ പരിശോധനക്ക് ശേഷം പ്രതിയെ എക്സൈസിന് കൈമാറി. മുഹമ്മദ് ഉകാഷ് ആർക്ക് വേണ്ടിയാണ് കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത് എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.