വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി ത​വി​ഞ്ഞാ​ലി​ൽ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ഖ​ഫ് നോ​ട്ടീ​സ്. ഒ​ക്ടോ​ബ​ർ 10 ന് ​ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 5.77 ഏ​ക്ക​ർ വ​ഖ​ഫ് സ്വ​ത്തി​ൽ 4.7 ഏ​ക്ക​ർ കൈ​യേ​റി​യെ​ന്നാ​ണ് നോ​ട്ടീ​സിൽ ആ​രോ​പി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വ​ച്ച ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് വ​ഖ​ഫ് ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രാ​യ വി.​പി. സ​ലിം, സി.​വി. ഹം​സ, ജ​മാ​ൽ, റ​ഹ്മ​ത്ത്, ര​വി എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ണ്ടെ​ങ്കി​ൽ ഈ ​മാ​സം 16നു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19ന് ​ഹാ​ജ​രാ​കാ​നും അ​ഞ്ച് കു​ടും​ബങ്ങ​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി.