തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ത​ല​ത്തി​ലെ വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​രാ​ജ​ൻ. ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഴി​ച്ചു​വി​ടാ​ന്‍ സ​ര്‍​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും പാ​ലി​ച്ച് മു​ന്നോ​ട്ടു​പോ​കും. അ​തി​ന് എ​തി​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട ച​ട്ട​ങ്ങ​ളും രീ​തി​ക​ളു​മു​ണ്ട്. അ​ത് പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ സ​ർ​വീ​സി​ന് നി​ര​ക്കാ​ത്ത കാ​ര്യ​മാ​യി കാ​ണും.

വി​ഷ​യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ഭി​പ്രാ​യ​മാ​രാ​യും. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.