മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​യു​തി സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം മ​ഹാ​യു​തി സ​ഖ്യം ത​ന്നെ​യാ​യി​രി​ക്കും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"മ​ഹാ​രാ​ഷ്ട്ര​യു​ടെ പു​രോ​ഗ​തി​ക്കും ക്ഷേ​മ​ത്തി​നും ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​ണ്. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളും അ​താ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ മ​ഹാ​യു​തി സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ല. ' - പു​ഷ്ക​ർ സിം​ഗ് ധാ​മി പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​റ്റ ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​മാ​സം 20നാ​ണ് പോ​ളിം​ഗ്. 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.