അച്ചാറിൽ ചത്ത പല്ലി; ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റൽ അടച്ചു
Sunday, November 10, 2024 10:24 PM IST
തിരുവനന്തപുരം: കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം ടെക്നോ സിറ്റിയിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ മെസിൽ ഞായറാഴ്ച ഉച്ചയ്ക്ക് നൽകിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി വിദ്യാർഥികൾ ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തി. മെസിൽ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്ന് വിദ്യാർഥികൾ പറയുന്നു. നേരത്തെ ചോറിൽ നിന്ന് പുഴുവിനെയും പാറ്റയെയും വണ്ടിനെയും കണ്ടെത്തിയതായും വിദ്യാർഥികൾ ആരോപിച്ചു.
വിദ്യാർഥികൾ മംഗലപുരം പോലീസിലും ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും പരാതി നൽകി. വിദ്യാർഥി പ്രതിഷേധം തുടരുന്നതിനാൽ മെസ് താത്കാലികമായി അടച്ചു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നൽകുന്നതിനായി പകരം സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.