റാ​ഞ്ചി : കോ​ൺ​ഗ്ര​സും സ​ഖ്യ​ക​ക്ഷി​ക​ളും ഒ​ബി​സി വി​ഭാ​ഗ​ത്തെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി കോ​ൺ​ഗ്ര​സ് ഉ​പ​ജാ​തി​ക​ളെ പ​ര​സ്പ​രം മ​ത്സ​രി​പ്പി​ക്കു​ക​യാ​ണ്. ഒ​രു​മി​ച്ചു​നി​ന്നാ​ൽ ന​മ്മ​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​ർ​ഖ​ണ്ഡി​ലെ ബൊ​ക്കാ​രോ​വി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ണ്ണൂ​റു​ക​ളി​ൽ ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ല​ഭി​ച്ച​തി​നു​ശേ​ഷം കോ​ൺ​ഗ്ര​സി​ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 250 സീ​റ്റു​ക​ൾ പോ​ലും തി​ക​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​തു​കൊ​ണ്ട് ഒ​ബി​സി​യെ വി​ഭ​ജി​ച്ച് നി​ര​വ​ധി ഉ​പ​ജാ​തി​ക​ളാ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. ഒ​ബി​സി​യ്ക്ക് കീ​ഴി​ലു​ള്ള ജാ​തി​ക​ളു​ടെ ഒ​ത്തൊ​രു​മ രാ​ജ്യ​ത്തെ ശ​ക്ത​മാ​ക്കി. പ​ക്ഷേ ഈ ​ജാ​തി​ക്കാ​ർ ത​മ്മി​ൽ പ​ര​സ്പ​രം പോ​ര​ടി​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ​യും ജെ​എം​എ​മ്മി​ന്‍റെ​യും ആ​ഗ്ര​ഹം.

ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ജാ​തി​ക​ൾ ഒ​ബി​സി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് അ​ത​ത് ജാ​തി​പേ​രു​ക​ളി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​ബി​സി വി​ഭാ​ഗം പി​ള​ര​ണ​മെ​ന്ന് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ? നി​ങ്ങ​ൾ പി​ള​ർ​ന്നാ​ൽ നി​ങ്ങ​ളു​ടെ ശ​ബ്ദം ദു​ർ​ബ​ല​മാ​കി​ല്ലേ? ന​മ്മ​ൾ ഒ​രു​മി​ച്ചു​നി​ന്നാ​ൽ ന​മ്മ​ൾ ശ​ക്ത​രാ​കു​മെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.