എസ്ഐ ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
Sunday, November 10, 2024 5:58 PM IST
കണ്ണൂര്‍: എസ്ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളിലെ വ്യാപാരികളിൽ നിന്ന് പണം തട്ടിയ ചവനപ്പുഴ സ്വദേശി ജെയ്സൻ ആണ് പിടിയിലായത്. പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് പണം തട്ടിയെടുക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു.
സമാന രീതിയിൽ തളിപ്പറമ്പിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് ഇയാൾ ഞായറാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ഹൈവേ പോലീസ് ചമഞ്ഞ് പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പിൽ എത്തിയ ഇയാൾ ഫാർമസിയിൽ ഇരുന്ന യുവതിയോട് 410 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ തന്നെ എടുത്ത് തിരിച്ചുതാരം എന്ന് പറഞ്ഞാണ് പണം കൈക്കലാക്കി കടന്നുകളഞ്ഞത്.
നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ദൃശ്യങ്ങൾ ചില വ്യപാരികൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ജെയ്സനെ പിടികൂടിയത്. എസ്ഐ ആണെന്നും സിഐ ആണെന്നും പറഞ്ഞ് പ്രതി വിവിധയിങ്ങളിൽ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.