കൊ​ച്ചി: കേ​ര​ള​ത്തി​ൽ എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ടാ​ൽ എ​ങ്ങ​നെ ഹൈ ​വാ​ല്യൂ ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​ക​യെ​ന്ന് ഏ​വി​യേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ർ.

എ​ന്തി​നാ​ണ് കേ​ര​ള​ത്തി​ൽ ഡ്രൈ ​ഡേ എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ ഇ​തി​നെ എ​തി​ർ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കു​റേ എ​തി​ർ​പ്പു​ക​ൾ വ​രി​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ വി​ദേ​ശ പാ​യ്‌​വ​ഞ്ചി സ​ഞ്ചാ​രി​ക​ൾ എ​ത്താ​ത്ത​തി​ന്‍റെ കാ​ര​ണ​വും ഇ​ത്ത​രം സൗ​ക​ര്യം ഇ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലേ​ക്ക് ഹൈ ​വാ​ല്യു ടൂ​റി​സ്റ്റു​ക​ളെ കൊ​ണ്ടു​വ​ര​ണം. അ​ത് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ന​ട​ക്കി​ല്ല. അ​തി​നാ​യി കാ​മ്പ​യി​ൻ ആ​വ​ശ്യ​മു​ണ്ട്. പ​ല ആ​ളു​ക​ൾ ജ​യ്പു​ർ, ജോ​ധ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡിം​ഗ് എ​ന്നി​ങ്ങ​നെ​യൊ​ക്കെ പോ​കു​മ്പോ​ൾ ന​മ്മ​ളും അ​ത്ത​രം സ്‌​കീ​മു​ക​ൾ കൊ​ണ്ടു​വ​ര​ണം.

ഇ​വി​ടു​ത്തെ പ്ര​ധാ​ന പ്ര​ശ്നം ഒ​ന്നാം തീ​യ​തി ബാ​റ​ട​യ്ക്കു​ന്നു എ​ന്ന​താ​ണ്. അ​ത് മാ​റ്റി​യേ തീ​രു. ഒ​ന്നാം തീ​യ​തി ക​ല്യാ​ണ​മോ മ​റ്റ് പ​രി​പാ​ടി​ക​ളോ വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​ന്നി​നും പ​റ്റി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ഹോ​ട്ട​ലു​കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ത് മാ​റ്റാ​ൻ ടൂ​റി​സം വ​കു​പ്പ് നി​ര​ന്ത​രം ഇ​ട​പെ​ടു​ക​യാ​ണെ​ന്നും ബി​ജു പ്ര​ഭാ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.