മുനന്പം: ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
Sunday, November 10, 2024 2:47 PM IST
പാലക്കാട്: മുനന്പം ഭൂമി പ്രശ്നത്തിൽ സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. കേസുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം വന്നാലും ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല. അത്തരം ആരോപണങ്ങൾ തെറ്റാണ്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തു. നികുതി സ്വീകരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയത് സർക്കാരല്ലെന്നും മന്ത്രി പറഞ്ഞു.
ഒരു കേന്ദ്രമന്ത്രിക്ക് ചേരാത്ത പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. പാലക്കാട് വഖഫ് ഭൂമിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.