മുനന്പം വിഷയം വർഗീയമാക്കാൻ ശ്രമിച്ചത് ഇന്ത്യാ സഖ്യമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Sunday, November 10, 2024 12:24 PM IST
കോട്ടയം: മുനന്പം വിഷയം വർഗീയമാക്കാൻ ശ്രമിച്ചത് ഇന്ത്യാ സഖ്യമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നിയമസഭയിലെ പ്രമേയമാണ് വർഗീയം. നിയമസഭയിൽ പാസാക്കിയത് ഒരു വർഗീയ പ്രമേയമാണെന്ന് അവർക്ക് മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ബിജെപി. അവർ ഭരണഘടന ഉയർത്തിക്കാണിക്കും. എന്നിട്ട് കബളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ സഖ്യം എപ്പോഴും ഭരണഘടന എന്നാണ് പറയുന്നത്. അവർ ഭരണഘടന എന്ന് പറയുന്പോൾ ജനം മുനന്പം എന്ന് മനസിൽ ഓർക്കണം. അവർ ഭരണഘടന ഉയർത്തിപ്പിടിക്കുന്പോഴും മുനന്പം എന്ന് ഓർക്കണമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.