പാ​ല​ക്കാ​ട്: ക​ള്ള​പ്പ​ണം കൊ​ണ്ടു​വ​ന്ന​തി​നു പി​ന്നാ​ലെ വ്യാ​ജ​മ​ദ്യം ഒ​ഴു​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖം വി​കൃ​ത​മാ​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ ശ​നി​യാ​ഴ്ച സ്പി​രി​റ്റ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഇ​തും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യ​ട്ടെ, അ​തോ ഇ​തും സി​പി​എം ഗൂ​ഢാ​ലോ​ച​ന​യാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​മി​ച്ച​വ​ർ​ക്ക് ഫേ​സ്ബു​ക്ക് ഹാ​ക്ക് ചെ​യ്യാ​ൻ എ​ന്തു പ്ര​യാ​സം എ​ന്നാ​യി​രു​ന്നു, രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണ വീ​ഡി​യോ പ​ത്ത​നം​തി​ട്ട സി​പി​എം ഫേ​സ്ബു​ക്ക് പേ​ജി​ൽ വ​ന്ന സം​ഭ​വ​ത്തി​ൽ മ​ന്ത്രി ന​ട​ത്തി​യ പ്ര​തി​ക​ര​ണം.

പ​ത്ത​നം​തി​ട്ട​യാ​ണ് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ടും വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ണ്ടാ​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ക​ള്ള​വോ​ട്ട് ചെ​യ്യാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​വും രം​ഗ​ത്തെ​ത്തി. പ്ര​തി മു​ര​ളി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന ആ​ളാ​ണെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞി​രു​ന്നു.