കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി ; ഡ്രൈവർക്ക് പരിക്ക്
Friday, November 8, 2024 11:37 PM IST
ആലപ്പുഴ: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്ക്. പന്തളം - മാവേലിക്കര റോഡിൽ വെട്ടിയാർ ഇരട്ട പള്ളിക്കൂടത്തിന് സമീപം ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ആലപ്പുഴ സ്വദേശി മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമീപത്തെ ഇടറോഡിലൂടെ വേഗതയിൽ കയറിവന്ന കാറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് രാജീവിന്റെ ഉടമസ്ഥതയിലുള്ള കടയിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു.
ബസ് വരുന്നത് കണ്ടു കട ഉടമ രാജീവ് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.