ടി20: ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ആദ്യം ഇന്ത്യ ബാറ്റു ചെയ്യും
Friday, November 8, 2024 8:24 PM IST
ഡർബൻ: ഇന്ത്യയ്ക്കെതിരായ ആദ്യ ടി20യിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യക്കായി അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നത്. ടി20 ലോകകപ്പ് ഫൈനലിനുശേഷം ഇരു ടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടമാണിത്.
ടീം ദക്ഷിണാഫ്രിക്ക : റയാൻ റിക്കൽടൺ, എയ്ഡൻ മാർക്രം(ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക് ക്രൂഗർ, മാർക്കോ ജാൻസെൻ, ആൻഡിൽ സിമെലൻ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, എൻകബയോംസി പീറ്റർ.
ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ.