കാഫിര്‍ സ്ക്രീന്‍ഷോട്ട്; ഫോറന്‍സിക് പരിശോധനാവിവരങ്ങൾ ഹാജരാക്കണമെന്ന് കോടതി
Friday, November 8, 2024 6:29 PM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമുണ്ടാക്കിയ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിൽ നിർണായക ഇടപെടലുമായി കോടതി. കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാവിവരങ്ങളും ഹാജരാക്കാന്‍ വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദേശം നൽകി.
എംഎസ്എഫ് നേതാവ് പി.കെ.മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം. കേസില്‍ എട്ടു മാസമായിട്ടും അന്വേഷണ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് പി.കെ. മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.
കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെയും ഇടതു സൈബര്‍ ഗ്രൂപ്പ് അഡ്മിന്മാരുടെയും ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.