കോ​ഴി​ക്കോ​ട്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പി​ല്‍ പു​തി​യ​താ​യി ഡ്രൈ​വ​ര്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ മ​ടി​ച്ച് സ​ര്‍​ക്കാ​ര്‍. ഡ്രൈ​വ​ര്‍ ത​സ്തി​ക സൃ​ഷ്ടി​ക്കാ​ന്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ നി​ര​ന്ത​രം ന​ല്‍​കി​യ ശി​പാ​ര്‍​ശ​ക​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ മ​ട​ക്കി.

ആ​വ​ശ്യ​ത്തി​ന് ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് റാ​ങ്കി​ലു​ള്ള എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രെ​ക്കൊ​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​പ്പി​ക്ക​ണ​മെ​ന്നു നി​കു​തി വ​കു​പ്പ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

എ​ക്‌​സി​ക്യൂ​ട്ടീ​വ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ നി​ര്‍​ബ​ന്ധി​ത ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ല്‍ അ​വ​രെ​ക്കൊ​ണ്ട് എ​ക്‌​സൈ​സ് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​പ്പി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

എ​ക്‌​സൈ​സ് വ​കു​പ്പി​ല്‍ നി​ല​വി​ല്‍ 277 ഡ്രൈ​വ​ര്‍ ത​സ്തി​ക​യാ​ണു​ള്ള​ത്. എ​ക്‌​സൈ​സ് വ​കു​പ്പി​ന് 868 വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. പ​കു​തി വാ​ഹ​ന​ങ്ങ​ള്‍​ക്കു പോ​ലും ഡ്രൈ​വ​ര്‍​മാ​രി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, 27 ഡ്രൈ​വ​ര്‍ ത​സ്തി​ക​യെ​ങ്കി​ലും സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഏ​റ്റ​വും ഒ​ടു​വി​ല്‍ ന​ല്‍​കി​യ ശി​പാ​ര്‍​ശ ര​ണ്ടു​മാ​സം മു​ന്‍​പാ​ണു നി​കു​തി വ​കു​പ്പ് മ​ട​ക്കി​യ​ത്.

എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ ത​സ്തി​ക​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​സ്എ​സ്എ​ല്‍​സി​യും മൂ​ന്നു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത ബാ​ഡ്‌​ജോ​ടു കൂ​ടി​യ ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​മാ​ണ്. കൂ​ടാ​തെ ശാ​രീ​രി​ക​ക്ഷ​മ​ത ടെ​സ്റ്റും ഡ്രൈ​വിം​ഗ് ടെ​സ്റ്റും മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് ടെ​സ്റ്റും ആ​വ​ശ്യ​മാ​ണ്.