ആഭ്യന്തരവകുപ്പും പ്രോസിക്യൂഷനും ദിവ്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് കെ. സുരേന്ദ്രൻ
Friday, November 8, 2024 4:30 PM IST
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് അനുകൂലമായ നിലപാടാണ് ആഭ്യന്തരവകുപ്പും പ്രോസിക്യൂഷനും സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ദിവ്യയെ സംരക്ഷിക്കുകതന്നെ ചെയ്യും എന്നുള്ള ശരിയായ ദുഷ്ടബുദ്ധിയാണ് ഇത്രയും ദിവസം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ദിവ്യയെ പരസ്യമായി തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി, പക്ഷേ അവരുടെ കേസിൽ ആഭ്യന്തരവകുപ്പും പ്രോസിക്യുഷനും ദിവ്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ഈ ഉപതെരഞ്ഞെടുപ്പ് സമയത്ത് ദിവ്യയെ സംരക്ഷിക്കില്ല, നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വരുത്തി തീർക്കാനുള്ള നാടകമാണ് സർക്കാർ കളിച്ചത്. ഈ സർക്കാരിന്റെ എല്ലാ കൊള്ളരുതായ്മകളും ആ കൊള്ളരുതായ്മയ്ക്കു കൂട്ടുനിൽക്കുന്ന പ്രതിപക്ഷത്തിനും എതിരായി ഈ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.