ട്രോളി വിവാദം അനാവശ്യം; തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം രാഷ്ട്രീയമെന്ന് എന്‍.എന്‍.കൃഷ്ണദാസ്
Friday, November 8, 2024 12:05 PM IST
പാലക്കാട്: ട്രോളി വിവാദം അനാവശ്യമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എന്‍.എന്‍.കൃഷ്ണദാസ്. ട്രോളിയില്‍ പണം ഉണ്ടോ ഇല്ലയോ എന്നത് നോക്കേണ്ടത് സിപിഎമ്മല്ല, പോലീസാണെന്നും കൃഷ്ണദാസ് പ്രതികരിച്ചു.
കേരളത്തിലെ പോലീസിന് ഇതെല്ലാം കണ്ടെത്താനുള്ള സാമര്‍ഥ്യമുണ്ട്. താന്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടാണ്.. തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം രാഷ്ട്രീയമാണ്. പാലക്കാടിന്റെ വികസന പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ചര്‍ച്ചയായാല്‍ കോണ്‍ഗ്രസും ബിജെപിയും തോല്‍ക്കും. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടരുത്. മന്ത്രി എം.ബി.രാജേഷ് ട്രോളി വിവാദം ഉന്നയിക്കുന്നത് എന്തിനാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.