തൃ​ശൂ​ർ: പി.​വി.​അ​ന്‍​വ​റി​നും ചേ​ല​ക്ക​ര​യി​ലെ ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ.​സു​ധീ​റി​നു​മെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി എ​ല്‍​ഡി​എ​ഫ്. ആ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് ന​ല്‍​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് എ​തി​രെ​യാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചേ​ല​ക്ക​ര​യി​ല്‍ ആ​യി​രം കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് വ​ച്ച് ന​ല്‍​കു​മെ​ന്ന് അ​ന്‍​വ​ര്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​ഭ​യം എ​ന്ന പേ​രി​ലു​ള്ള ​പ​ദ്ധ​തി പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​ല്‍​ഡി​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​സി.​മൊ​യ്തീ​നാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​ന്‍​വ​റി​ന്‍റെയും ​സു​ധീ​റി​ന്‍റെയും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത് ഗു​രു​ത​ര പി​ഴ​വാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വീ​ടി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ അ​പേ​ക്ഷാ ഫോം ​സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് കാ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ​ പ്ര​ചാ​ര​ണ​ത്തി​ന്‍റെ തെ​ളി​വു​ക​ള്‍ അ​ട​ക്കം ക​മ്മീ​ഷന് കൈ​മാ​റി​യി​ട്ടു​ണ്ട്.