മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ എ​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം അ​നൗ​ദ്യോ​ഗി​ക ടെ​സ്റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ എ​യ്ക്ക് ലീ​ഡ്. ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ 223 റ​ൺ​സി​ന് ആ​തി​ഥേ​യ​ർ പു​റ​ത്താ​യി. ഇ​ന്ത്യ എ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് 162 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ എ 62 ​റ​ൺ​സി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ് സ്വ​ന്ത​മാ​ക്കി. 50 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ പ്ര​സി​ദ്ധ് കൃ​ഷ്ണ​യാ​ണ് ആ​തി​ഥേ​യ​രെ ചെ​റി​യ സ്കോ​റി​ൽ ഒ​തു​ക്കി​യ​ത്.

നേ​ര​ത്തെ, ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 53 റ​ൺ​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ എ​യ്ക്ക് അ​ഞ്ചു​റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ സാം ​കോ​ണ്‍​സ്റ്റാ​സി​ന്‍റെ (മൂ​ന്ന്) വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

പി​ന്നാ​ലെ​യെ​ത്തി​യ ഒ​ലി​വ​ര്‍ ഡേ​വി​സ് (13), ബ്യൂ ​വെ​ബ്സ്റ്റ​ര്‍ (അ​ഞ്ച്) എ​ന്നി​വ​രും വ​ള​രെ വേ​ഗം മ​ട​ങ്ങി​യ​തോ​ടെ ഓ​സ്ട്രേ​ലി​യ എ ​അ​ഞ്ചി​ന് 84 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്നു. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച മാ​ർ​ക്ക​സ് ഹാ​രി​സും ജി​മ്മി പി​യേ​ഴ്സ​ണും ചേ​ർ​ന്ന് സ്കോ​ർ 150 ക​ട​ത്തി.

തൊ​ട്ടു​പി​ന്നാ​ലെ, ത​ന്‍റെ അ​ടു​ത്ത​ടു​ത്ത ഓ​വ​റു​ക​ളി​ൽ ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി പ്ര​സി​ദ്ധ് കൃ​ഷ്ണ ഇ​ന്ത്യ എ​യ്ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ സ്കോ​ട്ട് ബോ​ള​ണ്ടി​നെ​യും (പൂ​ജ്യം) പു​റ​ത്താ​ക്കി പ്ര​സി​ദ്ധ് കൃ​ഷ്ണ വീ​ണ്ടും ഞെ​ട്ടി​ച്ചു.

138 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 74 റ​ൺ​സെ​ടു​ത്ത മാ​ർ​ക്ക​സ് ഹാ​രി​സാ​ണ് ഓ​സ്ട്രേ​ലി​യ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ജി​മ്മി പി​യേ​ഴ്സ​ൺ 70 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 30 റ​ൺ​സെ​ടു​ത്തു.

എ​ട്ടി​ന് 167 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഓ​സ്ട്രേ​ലി​യ എ​യെ പി​ന്നീ​ട് ന​ഥാ​ൻ മ​ക്ആ​ൻ​ഡ്രൂ​വും കോ​റി റോ​ക്കി​ച്ചി​യോ​ളി​യും ചേ​ർ​ന്ന് 200 ക​ട​ത്തി. സ്കോ​ർ 223 റ​ൺ​സി​ൽ നി​ല്ക്കെ 35 റ​ൺ​സെ​ടു​ത്ത കോ​റി​യെ മു​കേ​ഷ് കു​മാ​ർ പു​റ​ത്താ​ക്കി. അ​വ​സാ​ന ബാ​റ്റ​ർ മൈ​ക്ക​ൽ നെ​സ​ർ ആ​ബ്സ​ന്‍റ് ഹ​ർ​ട്ട് ആ​യ​തോ​ടെ ഓ​സ്ട്രേ​ലി​യ എ ​ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. 26 റ​ൺ​സു​മാ​യി ന​ഥാ​ൻ മ​ക്ആ​ൻ​ഡ്രൂ പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​ന്ത്യ എ​യ്ക്കു വേ​ണ്ടി പ്ര​സി​ദ്ധ് കൃ​ഷ്ണ നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ മു​കേ​ഷ് കു​മാ​ർ മൂ​ന്നും ഖ​ലീ​ൽ അ​ഹ​മ്മ​ദ് ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.