തി​രു​വ​ന​ന്ത​പു​രം: പി.​പി. ദി​വ്യ​യ്ക്കെ​തി​രാ​യ സിപിഎം ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. പി. ​ശ​ശി​യെ പോ​ലെ ദി​വ്യ​യും തി​രി​ച്ചു​വ​രു​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റേ​ത് ആ​ത്മാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ്. മു​ൻ​പ് ഇ​തു​പോ​ലെ ന​ട​പ​ടി​യെ​ടു​ത്ത പി. ​ശ​ശി ഇ​ന്ന് അ​ര മു​ഖ്യ​മ​ന്ത്രി​യാ​ണ്. ശ​ശി​യെ പോ​ലെ ദി​വ്യ​യും അ​ധി​കാ​ര​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തും.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടും ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​മാ​ണ് ഇ​പ്പോ​ൾ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പി.​പി. ദി​വ്യ​യു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ൽ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്നു വി​ധി പ​റ​യും.

ഇ​ന്ന​ത്തെ വി​ധി പി.​പി. ദി​വ്യ​ക്കു നി​ർ​ണാ​യ​ക​മാ​ണ്. ജാ​മ്യം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ പാ​ലി​ച്ച് ഇ​ന്നു​ത​ന്നെ ദി​വ്യ പു​റ​ത്തി​റ​ങ്ങും. വി​ധി മ​റി​ച്ചാ​ണെ​ങ്കി​ൽ മേ​ൽ കോ​ട​തി​ക​ളെ സ​മീ​പി​ച്ച് വി​ധി വ​രു​ന്ന​തു​വ​രെ ദി​വ്യ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി വ​രും.

നി​ല​വി​ൽ, ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ വ​നി​താ ജ​യി​ലി​ലാ​ണ് ഒ​ക്‌​ടോ​ബ​ർ 29 മു​ത​ൽ ദി​വ്യ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് ജാ​മ്യ​ഹ​ർ​ജി​യി​ന്മേ​ലു​ള്ള വാ​ദം കേ​ട്ടി​രു​ന്നു.