ബം​ഗ​ളൂ​രു: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഇ​ത് സം​ബ​ന്ധി​ച്ച് പേ​ഴ്സ​ണ​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് റി​ഫോം​സ് വ​കു​പ്പ് (ഡി​പി​എ​ആ​ർ) സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി.

ഇ​ത് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ഫീ​സു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ഓ​ഫീ​സി​ലോ ഓ​ഫീ​സ് പ​രി​സ​ര​ത്തോ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ പു​ക​വ​ലി​ക്കു​ക​യോ ഏ​തെ​ങ്കി​ലും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ (ഗു​ട്ക, പാ​ൻ മ​സാ​ല മു​ത​ലാ​യ​വ) ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കും.