കൊടുംക്രിമിനലുകളുടെ ചിത്രം പതിച്ച വസ്ത്രം വിറ്റു; ഫ്ലിപ്കാർട്ടിനെതിരെ നടപടി
Friday, November 8, 2024 12:30 AM IST
ന്യൂഡൽഹി: ഗുണ്ടാസംഘങ്ങളുടെയും ഭീകരരുടെയും ചിത്രങ്ങളുള്ള ടീ-ഷർട്ടുകൾ പരസ്യം ചെയ്യുകയും വിൽക്കുകയും ചെയ്ത ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ്.
ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെയും ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെയും ഫോട്ടോകളുള്ള ടീ-ഷർട്ടുകൾ ഫ്ലിപ്കാർട്ട്, അലിഎക്സ്പ്രസ്, ടീഷോപ്പർ, എറ്റ്സി എന്നിവയിൽ വിറ്റതായി കണ്ടെത്തി. ഇതേതുടർന്ന് മഹാരാഷ്ട്ര സൈബർ ക്രൈംബ്രാഞ്ച് പോലീസാണ് കേസെടുത്തത്.
ഇത്തരം വസ്തുക്കൾ പ്രവർത്തികൾ കുറ്റവാളികളുടെ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അത് യുവാക്കളിൽ മോശം സ്വാധീനം ചെലുത്തുമെന്നും പോലീസ് അറിയിച്ചു