വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ
Thursday, November 7, 2024 11:50 PM IST
ന്യൂഡൽഹി : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം പാർലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും അദ്ദേഹത്തെ ഏൽപ്പിച്ചു.
കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിക്ക് വിളിപ്പിച്ചാണ് ചുമതലകൾ ഏൽപ്പിച്ചത്. കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.
സിനിമാ സെറ്റുകളില്‍ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ഉപാധി അമിതാഷാ ഉൾപ്പടെയുള്ളവർ അംഗീകരിച്ചിരുന്നില്ല. പാർട്ടി അനുമതിയില്ലാത്തതിനാല്‍ ഏറ്റെടുത്ത സിനിമകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സുരേഷ് ഗോപിക്ക് കഴിയില്ല.