പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച ആ​ളെ ഓ​ടി​ച്ചി​ട്ട് പി​ടി​ച്ച് കൈ​കാ​ര്യം ചെ​യ്ത് യു​വ​തി. ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച ശേ​ഷം ബ​സി​ന്‍റെ ജ​ന​ൽ വ​ഴി ചാ​ടി ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ യു​വ​തി പി​ന്നാ​ലെ​യോ​ടി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​ടൂ​രി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ അ​ടൂ​രി​നും പു​തു​ശേ​രി ഭാ​ഗ​ത്തി​നും ഇ​ട​യി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഏ​നാ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കൊ​ല്ലം ക​രി​ക്കോ​ട് സ്വ​ദേ​ശി ഷ​നീ​ർ (42) നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തി​ന് ഏ​നാ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. യാ​ത്ര​യ്ക്കി​ട​യി​ൽ യു​വാ​വ് ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ യു​വ​തി ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. യു​വാ​വ് ഇ​റ​ങ്ങി​യോ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ണ്ട​ക്ട​ർ ര​ണ്ടു വാ​തി​ലു​ക​ളും അ​ട​ച്ചു.

തു​ട​ർ​ന്ന് പു​തു​ശേ​രി​ഭാ​ഗം പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ഗ്ലാ​സ് ചി​ല്ലു​ക​ളി​ലൊ​ന്ന് നീ​ക്കി പു​റ​ത്തേ​ക്കു ചാ​ടി ഓ​ടി ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ യു​വ​തി ഇ​യാ​ളെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.