ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി. ദി​വ്യ​യെ പാ​ർ​ട്ടി​യു​ടെ എ​ല്ലാ പ​ദ​വി​ക​ളി​ൽ നി​ന്നും നീ​ക്കാ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ജി​ല്ലാ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കി. ദി​വ്യ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് ഗു​രു​ത​ര വീ​ഴ്ച‍​യു​ണ്ടാ​യി എ​ന്ന് ജി​ല്ലാ ക​മ്മി​റ്റി വി​ല​യി​രു​ത്തി. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചാ​ൽ ദി​വ്യ ബ്രാ​ഞ്ച് അം​ഗം മാ​ത്ര​മാ​കും.

പെ​ട്രോ​ൾ പ​മ്പി​ന്‍റെ എ​ൻ​ഒ​സി​ക്കാ​യി എ​ഡി​എം ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​യ്ര‍​യ​യ​പ്പ് ച​ട​ങ്ങി​ൽ ദി​വ്യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ എ​ഡി​എ​മ്മി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ദി​വ്യ​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി​യി​രു​ന്നു. ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വെ​ള്ളി​യാ​ഴ്ച കോ​ട​തി വി​ധി​പ​റ​യും.