നിർമാണത്തിലിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരിക്ക്
Thursday, November 7, 2024 7:20 PM IST
കൊച്ചി: നടപ്പാത നിർമാണത്തിനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരിക്ക്. ഫോർട്ടുകൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിയിലെ കാനയിൽ വീണാണ് ഫ്രഞ്ച് സ്വദേശി ലാൻഡിനു പരിക്കേറ്റത്.
പരിക്കേറ്റ യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. കണങ്കാലിന് പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞു. ആവശ്യമായ മുന്നൊരുക്കം ഇല്ലാതെ ആണ് കാനയുടെ നിർമാണം നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ചികിത്സയാക്കായിട്ടാണ് ഫ്രഞ്ച് പൗരന് കൊച്ചിയിൽ എത്തിയത്. കാലിനു പരിക്കേറ്റ യുവാവ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.