പാ​ല​ക്കാ​ട്: അ​ടി​ക്ക​ടി വേ​ഷം​മാ​റു​ന്ന​വ​രെ​യും, വേ​ഷ​ങ്ങ​ൾ കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രെ​യും പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ൻ. പ്ര​തി​ക്കൂ​ട്ടി​ൽ ആ​രൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ പാ​ല​ക്കാ​ട് കാ​ണി​ച്ചു​ത​രു​മെ​ന്നും സ​ത്യം തു​റ​ന്നു​കാ​ണി​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും സ​രി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​പി. സ​രി​ൻ. അ​ന്വേ​ഷ​ണം ഒ​രു വ്യ​ക്തി​യി​ലേ​ക്ക് ചു​രു​ങ്ങ​രു​തെ​ന്നും അ​ങ്ങ​നെ ചെ​യ്താ​ൽ ര​ക്ഷ​പ്പെ​ടു​ന്ന​ത് മ​റ്റ് പ​ല​രു​മാ​ണെ​ന്നും സ​രി​ൻ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള​ല്ല ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ത​കൃ​തി​യാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യി ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന വി​ധം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ രീ​തി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തെ ഹൈ​ജാ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും സ​രി​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ള്ള​പ്പ​ണ വി​ഷ​യ​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലെ ട്രോ​ളി ബാ​ഗ് ആ​യു​ധ​മാ​ക്കി രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​വൈ​എ​ഫ്ഐ പാ​ല​ക്കാ​ട്ട് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. 'ചാ​ക്കും ട്രോ​ളി​യും വേ​ണ്ട, പാ​ല​ക്കാ​ടി​ന് വി​ക​സ​നം വേ​ണം' എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം.

പാ​ല​ക്കാ​ട്ടെ പാ​തി​രാ പ​രി​ശോ​ധ​നാ നാ​ട​കം ഷാ​ഫി പ​റ​മ്പി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത​ത് ആ​ണോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സ​രി​ന്‍ നേ​ര​ത്തെ ഒ​രു മാ​ധ്യ​മ​ത്തോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്ക് അ​ടി​സ്ഥാ​ന​മാ​യ വി​വ​രം എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്ക​ണം. ബി​ജെ​പി സി​പി​എം ബ​ന്ധം ആ​രോ​പി​ക്കാ​ൻ ബോ​ധ​പൂ​ർ​വം പ്ലാ​റ്റ്ഫോം ഉ​ണ്ടാ​ക്കി​യോ എ​ന്ന​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​രി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.