പാ​ല​ക്കാ​ട്: ലോ​ക​പ്ര​ശ​സ്ത​മാ​യ ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. 11നും 12​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ് ന​ട​ക്കു​ക.

കേ​ന്ദ്ര​സ്ഥാ​ന​മാ​യ ക​ല്പാ​ത്തി വി​ശാ​ലാ​ക്ഷീ​സ​മേ​ത വി​ശ്വ​നാ​ഥ​സ്വാ​മി ക്ഷേ​ത്രം, പു​തി​യ ക​ല്പാ​ത്തി മ​ന്ത​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം, പ​ഴ​യ ക​ല്പാ​ത്തി ല​ക്ഷ്മീ​നാ​രാ​യ​ണ​പെ​രു​മാ​ൾ ക്ഷേ​ത്രം, ചാ​ത്ത​പു​രം പ്ര​സ​ന്ന​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൊ​ടി​യേ​റ്റം ന​ട​ക്കു​ക.

വി​ശാ​ലാ​ക്ഷീ​സ​മേ​ത വി​ശ്വ​നാ​ഥ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11നും 12​നു​മി​ട​യി​ലാ​ണ് കൊ​ടി​യേ​റ്റം. രാ​വി​ലെ ഏ​ഴു​മു​ത​ൽ വേ​ദ​പാ​രാ​യ​ണം, വൈ​കു​ന്നേ​രം യാ​ഗ​ശാ​ല​പൂ​ജ, അ​ഷ്ട​ബ​ലി, ഗ്രാ​മ​പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യു​മു​ണ്ട്.

പു​തി​യ ക​ല്പാ​ത്തി​യി​ൽ രാ​വി​ലെ 10.15നും 11​നു​മി​ട​യി​ലും പ​ഴ​യ ക​ല്പാ​ത്തി​യി​ൽ രാ​വി​ലെ 10.30നും 11​നു​മി​ട​യി​ലും ചാ​ത്ത​പു​രം പ്ര​സ​ന്ന​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 10.30 നു​മാ​ണ് കൊ​ടി​യേ​റ്റം. ഒ​ന്നാം തേ​ര് നാ​ളാ​യ 13ന് ​രാ​വി​ലെ ന​ട​ക്കു​ന്ന ര​ഥാ​രോ​ഹ​ണ​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം ര​ഥ​പ്ര​യാ​ണം ആ​രം​ഭി​ക്കും. പ​തി​ന​ഞ്ചി​നാ​ണ് ദേ​വ​ര​ഥ​സം​ഗ​മം.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മാ​തൃ​ക​പെ​രു​മാ​റ്റ​ച​ട്ട വേ​ള​യി​ല്‍ ന​ട​ക്കു​ന്ന ക​ല്‍​പ്പാ​ത്തി ര​ഥോ​ത്സ​വം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം കൊ​ടി​യേ​റ്റ് ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാ​വ​രും ഇ​ന്ന് ക്ഷേ​ത്ര​ത്തി​ലെ​ത്തും.